Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rabies

പേവിഷബാധയേറ്റ് പത്തുവർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 118 പേർ; നഷ്‌ടപരിഹാരവുമില്ല


കോ​​​​ട്ട​​​​യം: ക​​​​​ഴി​​​​​ഞ്ഞ പ​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പേ​​വി​​ഷ​​ബാ​​ധ​​മൂ​​ലം മ​​​​​രി​​​​ച്ച​​​​ത് 118 പേ​​​​​ർ. ഇ​​വ​​രി​​ൽ മി​​ക്ക​​വ​​ർ​​ക്കും തെ​​​​​രു​​​​​വു​​​​നാ​​​​യ്ക്ക​​​​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റാ​​ണ് പേ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​യ​​ത്. ഇ​​​​​ത്ത​​​​​ര​​ത്തി​​ൽ തെ​​​​​രു​​​​​വു​​​​നാ​​​​യ്ക്ക​​​​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​ക്കു​​ന്ന​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​മോ പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്ക് ചി​​​​​കി​​​​​ത്സ​​​ച്ചെല​​വോ കി​​ട്ടു​​ന്നു​​മി​​ല്ല.

2016 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 2025 ഒക്‌ടോബർ 30 വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​ർ പേ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു മ​​​​​രി​​ച്ച​​ത് കൊ​​​​​ല്ലം ജി​​​​​ല്ല​​​​​യി​​​​​ലാ​​ണ്; 21 പേ​​ർ. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം -16, പാ​​​​​ല​​​​​ക്കാ​​​​​ട് -13, ആ​​​​​ല​​​​​പ്പു​​​​​ഴ -12, തൃ​​​​​ശൂ​​​​​ർ -11, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം -ഒ​​മ്പ​​ത്, കോ​​​​​ഴി​​​​​ക്കോ​​​​​ട് -ഒ​​മ്പ​​ത്, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട -എ​​ഴ്, ക​​​​​ണ്ണൂ​​​​​ർ -ഏ​​ഴ്, മ​​​​​ല​​​​​പ്പു​​​​​റം -നാ​​ല്, ഇ​​​​​ടു​​​​​ക്കി -മൂ​​ന്ന്, വ​​​​​യ​​​​​നാ​​​​​ട് -മൂ​​ന്ന്, കോ​​​​​ട്ട​​​​​യം -ര​​ണ്ട്, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് -ഒ​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മ​​​​​ര​​​​​ണ​​മു​​ണ്ടാ​​യ​​ത്.

ഒ​​​​​ന്നേ​​​​​കാ​​​​​ൽ വ​​​​​യ​​​​​സു​​​​​ള്ള പി​​​​​ഞ്ചു​​കു​​ഞ്ഞു മു​​ത​​ൽ 90 വ​​​​​യ​​​​​സു​​​​​ള്ള വ​​​​​യോ​​​​​ധി​​​​​ക വ​​​​​രെ ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ തെ​​​​​രു​​​​​വു​​നാ​​​​​യ്ക്ക​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​ച്ചു. പ​​​​​ത്തു വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള 12 കു​​​​​ട്ടി​​​​​ക​​​​​ളും 10 മു​​​​​ത​​​​​ൽ 20 വ​​​​​യ​​​​​സു​​വ​​​​​രെ​​​​​യു​​​​​ള്ള​​​ ഒ​​മ്പ​​ത് പേ​​രും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. മു​​​​​പ്പ​​​​​തുവ​​യ​​സു വ​​​​​രെ-​​ആ​​റ്, 40 വ​​​​​രെ-17, 50 വ​​​​​രെ -24, 60 വ​​​​​രെ-27, 70 വ​​​​​രെ-15, 80 വ​​​​​രെ-​​നാ​​ല്, 80നു ​​​​​മു​​​​​ക​​​​​ളി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ മൂ​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മ​​​​​രണസംഖ്യ.

ആ​​​​​രോ​​​​​ഗ്യ​​കേ​​​​​ര​​​​​ളം ലോ​​​​​ക​​നി​​ല​​വാ​​ര​​ത്തി​​ലാണെന്ന് അ​​​​​വ​​​​​കാ​​ശ​​പ്പെ​​​​​ടു​​​​​മ്പോ​​​​​ഴും പേ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യേ​​​​​റ്റ 95 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ​​​​​ക്കും വാ​​​​​ക്സി​​​​​ൻ എ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല എ​​ന്നും ഫാ​​​​​ർ​​​​​മേ​​​​​ഴ്‌​​​​​സ് അ​​​​​വ​​​​​യ​​​​​ർ​​​​​ന​​​​​സ് റി​​​​​വൈ​​​​​വ​​​​​ൽ മൂ​​​​​വ്മെ​​​​​ൻ​​​​​റ്റ് (ഫാം) ​​​​​ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സി​​​​​ജു​​​​​മോ​​​​​ൻ ഫ്രാ​​​​​ൻ​​​​​സി​​​​​സി​​​​​ന് ല​​​​​ഭി​​​​​ച്ച വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ രേ​​ഖ​​പ്ര​​കാ​​ര​​മു​​ള്ള മ​​​​​റു​​​​​പ​​​​​ടി​​യി​​ൽ പ​​റ​​യു​​ന്നു.

തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ നോ​​​​​ക്കാ​​​​​ൻ ചു​​​​​മ​​​​​ത​​​​​ല ഏ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​ദ്ദേ​​​​​ശ സ്വ​​​​​യം​​ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പി​​​​​നെ​​​​​യാ​​​​​ണ്. ​​​ വ​​​​​കു​​​​​പ്പി​​​​​ന്‍റെ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റി​​​​​ൽ​​നി​​​​​ന്നു സി​​​​​ജു​​​​​മോ​​​​​ൻ ഫ്രാ​​​​​ൻ​​​​​സി​​​​​സി​​​​​ന് ല​​​​​ഭി​​​​​ച്ച മ​​​​​റു​​​​​പ​​​​​ടി പ്ര​​​​​കാ​​​​​രം ത​​ദ്ദേ​​ശ വ​​​​​കു​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്നോ ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ നി​​​​​ധി​​​​​യി​​​​​ൽ​​നി​​​​​ന്നോ ഇ​​​​​ത്ത​​​​​രം മ​​​​​ര​​​​​ണ​​ങ്ങ​​​​​ൾ​​​​​ക്കും ചി​​​​​കി​​​​​ത്സച്ചെല​​​​​വി​​​​​നും ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്കു​​​​​ന്നി​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ, സു​​​​​പ്രീം​​കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​ത​​നു​​സ​​രി​​ച്ച് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ജ​​​​​സ്റ്റീ​​​​​സ് സി​​​​​രി​​​​​ജ​​​​​ഗ​​​​​ൻ ക​​​​​മ്മി​​​​​റ്റി​​​​​യാ​​​​​ണ് ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം കൊ​​​​​ടു​​​​​ക്കാ​​​​​ൻ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കി​​​​​വ​​​​​ന്നി​​​​​രു​​​​​ന്ന​​​​​ത്.

സി​​​​​രി​​​​​ജ​​​​​ഗ​​​​​ൻ ക​​​​​മ്മി​​​​​റ്റി തു​​​​​ട​​​​​ര​​​​​ണോ വേ​​​​​ണ്ട​​​​​യോ എ​​​​​ന്ന് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​തെ കേ​​​​​സ് സു​​​​​പ്രീം​​കോ​​​​​ട​​​​​തി തീ​​​​​ർ​​​​​പ്പാ​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ൽ ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​ല​​​​​ച്ചു. പ​​​​​ക​​​​​രം കേ​​​​​ര​​​​​ളാ ലീ​​​​​ഗ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് അ​​​​​തോ​​​​​റി​​​​​റ്റി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ഡി​​​​​സ്ട്രി​​​​​ക്‌ട് സ്‌​​​​​ട്രേ ഡോ​​​​​ഗ് വി​​​​​ക്‌​​​​​ടിം ക​​​​​മ്മി​​​​​റ്റി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഇ​​​​​തു​​​​​വ​​​​​രെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ല . ഫ​​​​​ല​​​​​ത്തി​​​​​ൽ , തെ​​രു​​വു​​നാ​​യ​​യു​​ടെ ക​​​​​ടി​​​​​യേറ്റാൽ സ്വ​​​​​ന്ത​​​​​മാ​​​​​യി ചി​​​​​കി​​​​​ത്സി​​​​​ച്ച് ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സ്ഥ. എ​​​​​ന്നാ​​​​​ൽ, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ തെ​​​​​രു​​​​​വു​​നാ​​യ ​​​ക​​​​​ടി​​​​​ച്ച് മ​​​​​രി​​ച്ചാ​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​ഞ്ചു ല​​​​​ക്ഷം രൂ​​പ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കും.

Latest News

Up